ജോര്‍ജിയ: 12 വയസുകാരന്റെ മുഖത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് സുഹൃത്തുക്കളുടെ ക്രൂര വിനോദം. പ്രാങ്കിന്റെ പേരിലായിരുന്നു സുഹൃത്തുക്കളുടെ പ്രവൃത്തി. ജോര്‍ജിയയിലെ ടിഫ്റ്റണിലാണ് സംഭവം. ഉറങ്ങിക്കിടന്ന 12 വയസുകാരന് നേരെയാണ് സുഹൃത്തുക്കള്‍ തിളച്ച വെള്ളം ഒഴിച്ചത്.
അയല്‍വാസിയുടെ വീട്ടില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു കുട്ടികള്‍. ഇവര്‍ക്കടുത്തായി 12 വയസുകാരന്‍ ഉറങ്ങുകയായിരുന്നു. ഇതിനിടെ പ്രാങ്കെന്ന തരത്തില്‍ കൂട്ടത്തില്‍ ഒരാള്‍ കുട്ടിയുടെ മുഖത്തേക്ക് ചൂടുവെള്ളം ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 3 കുട്ടികളെ പൊലീസ് പിടികൂടുകയും പിന്നീട് കുടുംബത്തോടൊപ്പം വിട്ടയക്കുകയും ചെയ്തു. അടുത്ത മാസം കോടതി വിധി കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് 12 വയസുകാരന്റെ അമ്മ ടിഫാനി വെസ്റ്റ് പറഞ്ഞു.
12 വയസുകാരന്റെ നിലവിളി കേട്ടാണ് ബന്ധുക്കള്‍ ഓടിയെത്തിയത്. ഇതിനിടെ മുഖം പൊള്ളി വികൃതമായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയതായും സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കള്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്