ജെറുസലേം: ഗാസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ നടത്തിയ സൈനിക ഓപ്പറേഷനില്‍ ഹമാസ് നേതാക്കള്‍ ഉള്‍പ്പടെ 240 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ് അറിയിച്ചു. തീവ്രവാദികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച ആയിരുന്നു ഓപ്പറേഷന്‍. രോഗികളായി നടിച്ച് ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പല ഹമാസ് ഭീകരരെയും കയ്യോടെ പിടികൂടിയതായി ഐഡിഎഫ് അറിയിച്ചു.
240-ലധികം ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരര്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്ന മറ്റ് പ്രവര്‍ത്തകര്‍ എന്നിവരെ പിടികൂടിയിട്ടുണ്ട്. അവരില്‍ ചിലര്‍ രോഗികളായി നടിക്കുകയോ, ആംബുലന്‍സുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നുവെന്നും ഐഡിഎഫ് പ്രതികരിച്ചു.
കമാല്‍ അദ്വാന്‍ ഹോസ്പിറ്റല്‍ ഡയറക്ടറെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹമാസിന്റെ പ്രവര്‍ത്തകനാണെന്ന് സംശയിക്കുന്നതിനാലാണ് ചോദ്യം ചെയ്യുന്നത്. ഓപ്പറേഷന്റെ ഭാഗമായി ഹമാസ് തീവ്രവാദികള്‍ കൈവശം വച്ചിരുന്ന ഗ്രനേഡുകള്‍, തോക്കുകള്‍, യുദ്ധോപകരണങ്ങള്‍, സൈനിക ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തുകയും കണ്ടുകെട്ടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു.
ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലിന് ചുറ്റുമുള്ള മേഖലകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഹമാസ് ഉപയോ?ഗിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇസ്രായേല്‍ പ്രതിരോധ സേന വെള്ളിയാഴ്ച സൈനിക ഓപ്പറേഷന്‍ ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്