കാബൂള്‍: സ്ത്രീകള്‍ ജോലി ചെയ്യുന്ന അടുക്കളകളില്‍ ജനല്‍ പാടില്ലെന്ന നിയമവുമായി താലിബാന്‍. അയല്‍ക്കാര്‍ക്ക് സ്ത്രീകളെ കാണാത്ത വിധം വീടുകളിലെ മതിലുകള്‍ ഉയര്‍ത്തിക്കെട്ടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ജനലുകള്‍ തുറന്നിടുമ്പോള്‍ പുറമെയുള്ള പുരുഷന്മാര്‍ സ്ത്രീകളെ കാണുമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പുതിയ നീക്കം.
സ്ത്രീകളെ അയല്‍ക്കാരായ പുരുഷന്മാര്‍ കാണുന്നത് അശ്ലീലമാണെന്നാണ് താലിബാന്‍ വാദം. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍, സ്ത്രീകള്‍ കൂടുതലായി ഉപയോഗിക്കുന്ന ഇടങ്ങളില്‍ ജനലുകള്‍ പാടില്ല. വീടുകളിലെ മുറ്റവും കിണറും അയല്‍വാസിക്ക് കാണാന്‍ സാധിക്കാത്ത വിധം മറച്ചു കെട്ടണം. ജനലുകളുള്ള കെട്ടിടങ്ങള്‍ സീല്‍ ചെയ്യുമെന്നും അതിനാല്‍ പഴയ കെട്ടിടങ്ങളില്‍ നിന്നും ജനലുകള്‍ നീക്കം ചെയ്യണമെന്നും താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി താലിബാന്റെ കീഴില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. ഒന്നര കോടിയിലേറെ സ്ത്രീകള്‍ വീടുകളില്‍ മാത്രമായി തളയ്ക്കപ്പെട്ടു. ഒറ്റയ്ക്ക് പുറത്തിറങ്ങാനുള്ള അവകാശം താലിബാന്‍ നിഷേധിച്ചിരുന്നു. ഭര്‍ത്താവിന്റെയോ, പിതാവിന്റെയോ ഒപ്പമല്ലാതെ സ്ത്രീകള്‍ പൊതുനിരത്തില്‍ ഇറങ്ങരുതെന്ന് ആയിരുന്നു നിര്‍ദ്ദേശം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്