ബ്രസീലിയ: വീട്ടിലുണ്ടാക്കിയ ക്രിസ്മസ് കേക്ക് കഴിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ബ്രസീലിലെ ടോറസിലാണ് ദാരുണ സംഭവം ഉണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ വിളമ്പിയ കേക്കില്‍ നിന്നാണ് വിഷബാധ ഉണ്ടായത്. മരിച്ചവരുടെ ശരീരത്തില്‍ ആഴ്‌സനിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.
കേക്കുണ്ടാക്കിയ 61-കാരിയായ സെലി സില്‍വ അന്‍ജോസിന്റെ രണ്ട് സഹോദരിമാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സഹോദരിയുടെ 10 വയസ്സുള്ള മകന്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
കൂടത്തായി ജോളി മോഡല്‍ കൊലപാതക പരമ്പരയാണ് ബ്രസീലില്‍ അരങ്ങേറിയതെന്നാണ് നിഗമനം. സൈനഡിന് പകരം ആഴ്‌സനിക്കാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത്. പ്രാഥമിക രക്തപരിശോധനയില്‍ ആര്‍സെനിക് കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബത്തിലെ മറ്റ് മരണങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. സെപ്തംബറില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് സെലിയുടെ ഭര്‍ത്താവ് പൗലോ ലൂയിസ് മരിച്ചത്. ഇതും അധികൃതര്‍ പുനഃപരിശോധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുക്കാന്‍ തീരുമാനിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ വീട്ടില്‍ നിന്ന് വെളുത്ത ദ്രാവകവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്