വിമാനം തകര്‍ന്ന സംഭവത്തില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി പുടിന്‍

DECEMBER 28, 2024, 8:35 AM

മോസ്‌കോ: അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ശനിയാഴ്ച അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനോട് ക്ഷമാപണം നടത്തി. അപകടത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടിരുന്നത്. 29 പേര്‍ രക്ഷപ്പെട്ടു. വിമാനം തകര്‍ന്നത് റഷ്യന്‍ വിമാനവേധ മിസൈല്‍ മൂലമാകാമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ദാരുണമായ സംഭവത്തില്‍ വ്ളാഡിമര്‍ പുടിന്‍ ക്ഷമാപണം നടത്തിയതായി ക്രെംലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. 'പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ സംഭവിച്ച ദാരുണമായ സംഭവത്തിന് മാപ്പ് പറയുകയും ഇരകളുടെ കുടുംബങ്ങളോട് ആഴത്തിലുള്ളതും ആത്മാര്‍ത്ഥവുമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുകയും ചെയ്തു,' ക്രെംലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അസര്‍ബൈജാന്‍ യാത്രാവിമാനം ഗ്രോസ്‌നി വിമാനത്താവളത്തില്‍ ആവര്‍ത്തിച്ച് ഇറങ്ങാന്‍ ശ്രമിച്ചതായി സംഭാഷണത്തില്‍ ശ്രദ്ധിക്കപ്പെട്ടെന്ന് പ്രസ്താവന പറയുന്നു. ഗ്രോസ്നി, മോസ്ഡോക്ക്, വ്ളാഡികാവ്കാസ് എന്നിവിടങ്ങളില്‍ ഉക്രെയ്‌നിന്റെ ആളില്ലാ ഡ്രോണുകള്‍ ആക്രമണം നടത്തുന്ന സമയമായിരുന്നു ഇതെന്നും പ്രസ്താവനയില്‍ റഷ്യ പറഞ്ഞു. 

vachakam
vachakam
vachakam

ഉക്രെയ്ന്‍ ഡ്രോണുകള്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തെക്കന്‍ റഷ്യയില്‍ നിന്ന് വഴിതിരിച്ചുവിട്ടതിന് ശേഷം അസര്‍ബൈജാന്‍ വിമാനം ബുധനാഴ്ച കസാക്കിസ്ഥാനിലെ അക്തൗ നഗരത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. വിമാനം തകര്‍ന്നത് റഷ്യന്‍ വിമാനവേധ മിസൈല്‍ മൂലമാകാമെന്ന് പാശ്ചാത്യ വിദഗ്ധരും യുഎസും അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി എയര്‍ലൈനുകള്‍ റഷ്യന്‍ നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam