പടിഞ്ഞാറൻ മോണ്ടിനെഗ്രോയിൽ ബാറിലുണ്ടായ സംഘർഷത്തെത്തുടർന്ന് തോക്കുധാരി നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട 10 പേരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നുവെന്ന് വ്യക്തമാക്കി പോലീസ്. സെറ്റിൻജെ പട്ടണത്തിലുണ്ടായ ആക്രമണത്തിൽ 10 പേർ മരിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും മോണ്ടിനെഗ്രോ ആഭ്യന്തര മന്ത്രി ഡാനിലോ സരനോവിച്ച് പറഞ്ഞു.
45 കാരനായ അലക്‌സാണ്ടർ മാർട്ടിനോവിച്ചാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ സെറ്റിഞ്ചെയിലെ വീടിന് സമീപം ജീവനൊടുക്കിഎന്നും പോലീസ് വ്യക്തമാക്കി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മാർട്ടിനോവിച്ച് മരിച്ചതെന്ന് ആഭ്യന്തര മന്ത്രി സംസ്ഥാന ബ്രോഡ്കാസ്റ്റർ ആർടിസിജിയോട് പറഞ്ഞു.
തലസ്ഥാനമായ പോഡ്‌ഗോറിക്കയിൽ നിന്ന് 18 മൈൽ വടക്ക് പടിഞ്ഞാറുള്ള പട്ടണത്തിൽ വെടിവയ്‌പ്പുണ്ടായതിന് ശേഷം പ്രത്യേക സേന ആക്രമിയെ കണ്ടെത്താൻ അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ ആണ് ഇയാൾ മരിച്ചത്.
ബാറിൻ്റെ ഉടമയെയും ബാറുടമയുടെ മക്കളെയും സ്വന്തം കുടുംബാംഗങ്ങളെയും ആണ് മാർട്ടിനോവിച്ച് കൊലപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കൂട്ട വെടിവയ്‌പ്പിൽ താൻ ഞെട്ടിപ്പോയെന്നും സ്തംഭിച്ചുവെന്നും എക്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പ്രസിഡൻ്റ് ജാക്കോവ് മിലറ്റോവിക് പറഞ്ഞു.
അതിനിടെ, പ്രധാനമന്ത്രി മിലോജ്കോ സ്പാജിക് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
അതേസമയം കൊലപാതകിയായ മാർട്ടിനോവിച്ച് ഇതിന് മുൻപും പ്രശ്നങ്ങൾക്ക് പേരുകേട്ടയാളാണെന്നും അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതിന് മുമ്പ് തടവിലാക്കിയിട്ടുണ്ടെന്നും ആർടിസിജി പറഞ്ഞു. ബാറിൽ തിരിച്ചെത്തി വെടിയുതിർക്കുന്നതിന് മുമ്പ് ഇയാൾ വഴക്കിന് ശേഷം തോക്ക് എടുക്കാൻ വീട്ടിലേക്ക് പോയെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്