ബീജിംഗ്: ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി അഥവാ ഹ്യുമണ്‍ മെറ്റന്യൂമോവൈറസ് വ്യാപനം അപകടകാരിയോ എന്നതില്‍ മറുപടിയുമായി ചൈന. ശൈത്യകാലത്ത് കണ്ടുവരുന്ന ഒരു ശ്വസന അണുബാധ മാത്രമണിതെന്നാണ് ചൈന വ്യക്തമാക്കുന്നത്. മുമ്പ് ചൈനയില്‍ ഉത്ഭവിച്ച കൊറോണ വൈറസ് ലോകത്തെ അടിമുടി പിടിച്ചുകുലുക്കിയിരുന്നു.
എച്ച്.എം.പി.വി വ്യാപനത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയതോടെ ചൈനയിലേക്കുള്ള യാത്രകള്‍ പരിമിതപ്പെടുത്തണമെന്ന് പല ഭരണകൂടങ്ങളും പൗരന്മാരോട് നിര്‍ദേശിച്ചിരുന്നു. ആ സാഹചര്യത്തിലാണ് ചൈനയിലെ വിദേശകാര്യ വക്താവ് മാവോ നിംഗ് വെള്ളിയാഴ്ച ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ചൈനയിലെ പൗരന്മാരുടെയും ചൈനയിലേക്ക് വരുന്ന വിദേശികളുടെയും ആരോഗ്യത്തിന് ചൈനീസ് സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ശ്രദ്ധചെലുത്തുന്നുണ്ടെന്നും ഉറപ്പ് നല്‍കുന്നു. ചൈനയില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്നും മാവോ നിംഗ് കൂട്ടിച്ചേര്‍ത്തു.
എച്ച്.എം.പി.വി നിരവധി പേരെ ബാധിച്ചെങ്കിലും തീവ്രത കുറവാണെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രോഗം പടരുന്നതിന്റെ തോത് അല്‍പം കൂടിയെന്ന് തോന്നുന്നു എന്നുമാണ് വിദേശകാര്യ വക്താവിന്റെ മറുപടി. ചൈനയിലെ നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൗരന്മാരും വിനോദസഞ്ചാരികളും ശ്രദ്ധിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം ചൈനയില്‍ എച്ച്.എം.പി.വി ബാധിച്ച് ആയിരങ്ങളാണ് ആശുപത്രിയിലുള്ളത്. നിരവധി പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ പങ്കുവെക്കാന്‍ ചൈനീസ് ഭരണകൂടം ഇതുവരെ തയ്യാറായിട്ടുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്