മോസ്‌കോ: 38 പേരുടെ മരണത്തിനിടയാക്കിയ കസാക്കിസ്ഥാന്‍ യാത്രാവിമാന ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ റഷ്യന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അഭ്യര്‍ത്ഥിച്ചു.
അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം റഷ്യന്‍ റിപ്പബ്ലിക് ഓഫ് ചെച്നിയയ്ക്ക് മുകളിലൂടെ പറക്കുമ്പോള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളാല്‍ ആക്രമിക്കപ്പെട്ടെന്ന് ചില വ്യോമയാന വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. റഷ്യന്‍ മിസൈലാണ് അപകടത്തിന് ഉത്തരവാദിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസര്‍ബൈജാനിലെ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'അന്വേഷണത്തിന്റെ നിഗമനങ്ങള്‍ക്ക് മുമ്പ് എന്തെങ്കിലും അനുമാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത് തെറ്റാണ്. തീര്‍ച്ചയായും ഞങ്ങള്‍ ഇത് ചെയ്യില്ല, ആരും ഇത് ചെയ്യരുത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്,' ക്രെംലിന്‍ വക്താവ് പറഞ്ഞു.
എംബ്രയര്‍ 190 വിമാനം ബുധനാഴ്ച രാവിലെ അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ടതായിരുന്നു. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനം പടിഞ്ഞാറന്‍ കസാക്കിസ്ഥാനിലെ അക്തൗവിലേക്ക് തിരിച്ചുവിട്ടു. അപകടത്തിന് മുമ്പ്, വിമാനം കാസ്പിയന്‍ കടലിന് കുറുകെ പറന്നിരുന്നു.
പൈലറ്റ് രണ്ട് തവണ ഗ്രോസ്നിക്ക് സമീപം കനത്ത മൂടല്‍മഞ്ഞില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ആക്ടൗവിലെ റണ്‍വേയില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 67 പേരില്‍ 29 പേര്‍ രക്ഷപ്പെട്ടു. കസാഖ് അധികൃതര്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ വീണ്ടെടുത്തു, അപകടത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്