ദുബായ്: അഫ്ഗാനിസ്ഥാന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്താഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബുധനാഴ്ച ദുബായില്‍ ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധവും പ്രാദേശിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അഫ്ഗാന്‍ ജനതയ്ക്ക് മാനുഷിക സഹായവും വികസന സഹായവും തുടര്‍ന്നും നല്‍കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത മിസ്രി ആവര്‍ത്തിച്ചു. അഫ്ഗാനിസ്ഥാനുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നതിന് അഫ്ഗാന്‍ മന്ത്രി നന്ദി പറഞ്ഞു.
'വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ ആവശ്യകത കണക്കിലെടുത്ത്, നിലവിലുള്ള മാനുഷിക സഹായ പരിപാടിക്ക് പുറമേ, സമീപഭാവിയില്‍ അഫ്ഗാനിസ്ഥാനിലെ വികസന പദ്ധതികളില്‍ ഏര്‍പ്പെടുന്നത് ഇന്ത്യ പരിഗണിക്കുമെന്ന് തീരുമാനിച്ചു,' മന്ത്രാലയം അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാന്റെ മാനുഷിക സഹായം ഉള്‍പ്പെടെയുള്ള വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ചബഹാര്‍ തുറമുഖത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.
50,000 മെട്രിക് ടണ്‍ ഗോതമ്പ്, 300 ടണ്‍ മരുന്ന്, 27 ടണ്‍ ഭൂകമ്പ ദുരിതാശ്വാസ സഹായം, 40,000 ലിറ്റര്‍ കീടനാശിനികള്‍, 100 മില്യണ്‍ ഡോസ് പോളിയോ വാക്‌സിന്‍, 1.5 ദശലക്ഷം ഡോസ് കൊവിഡ് വാക്സിന്‍, ഡ്രഗ് ഡി-അഡിക്ഷന്‍ പ്രോഗ്രാമിനായി 11,000 യൂണിറ്റ് കിറ്റുകള്‍, 500 യൂണിറ്റ് ശൈത്യകാല വസ്ത്രങ്ങള്‍, 1.2 ടണ്‍ സ്റ്റേഷനറി കിറ്റുകള്‍ എന്നിങ്ങനെ നിരവധി ചരക്കുകള്‍ ഇന്ത്യ അഫ്ഗാനിലേക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സുരക്ഷാ ആശങ്കകളോട് അഫ്ഗാനിസ്ഥാന്‍ സംവേദനക്ഷമത പ്രകടിപ്പിച്ചു. ഇരുപക്ഷവും സമ്പര്‍ക്കം പുലര്‍ത്താനും വിവിധ തലങ്ങളില്‍ പതിവ് സമ്പര്‍ക്കം തുടരാനും സമ്മതിച്ചെന്നും വിദേശരകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്