മഴയത്ത് കാറില്‍ അഭ്യാസപ്രകടനം; ഡ്രൈവര്‍ക്ക് 50,000 ദിര്‍ഹം പിഴയിട്ട് ദുബായ് പൊലീസ്

JANUARY 10, 2025, 6:47 PM

ദുബായ്: മഴയത്ത് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്ക് 50,000 ദിര്‍ഹം പിഴയിട്ട് ദുബായ് പൊലീസ്. വാഹനവും പിടിച്ചെടുത്തു. അല്‍ മര്‍മൂം മേഖലയില്‍ മഴയത്ത് കാറില്‍ അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടി.

ഡ്രൈവറെ വിളിച്ചുവരുത്തിയായിരുന്നു നടപടി. പ്രതികൂല കാലാവസ്ഥകളില്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ അനുസരിക്കണമെന്നും ആവര്‍ത്തിച്ച് പൊതുജനങ്ങളോട് നിര്‍ദ്ദേശിക്കുന്നതിനിടെയാണ് ഇത്തരം അഭ്യാസ പ്രകടനങ്ങളെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

വാഹനത്തില്‍ ഡ്രൈവര്‍ അഭ്യാസ പ്രകടനം നടത്തുന്നത് ദുബായ് പൊലീസിന്റെ പട്രോള്‍ ടീമിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. സ്റ്റണ്ട് ഡ്രൈവിങും ഡ്രിഫ്റ്റിങും ഉള്‍പ്പെടെയാണ് നടത്തിയതെന്നും സ്ഥലത്തെ പൊതുസുരക്ഷയ്ക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലായിരുന്നു ഡ്രൈവറുടെ പ്രവര്‍ത്തിയെന്നും പൊലീസ് വിലയിരുത്തി.

വണ്ടി വിട്ടുകിട്ടണമെങ്കില്‍ പിഴ അടയ്ക്കണം. വാഹനത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സഹിതം എക്സിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചാല്‍ വാഹനം പിടിച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam