ഇറാന്‍ രഹസ്യ സേവന വിഭാഗത്തിന്റെ തലവന്‍ തന്നെ ഇസ്രായേല്‍ ചാരനായി പ്രവര്‍ത്തിച്ചെന്ന് മുന്‍ ഇറാന്‍ പ്രസിഡന്റ് നെജാദ്

OCTOBER 1, 2024, 5:48 PM

ടെഹ്‌റാന്‍: ഇറാനിലെ ഇസ്രായേല്‍ ചാരവൃത്തിയെ നേരിടാന്‍ ചുമതലപ്പെടുത്തിയ ഒരു രഹസ്യ സേവന വിഭാഗത്തിന്റെ തലവന്‍ തന്നെ ഇസ്രായേലി ചാരനായി പ്രവര്‍ത്തിച്ചെന്ന് മുന്‍ ഇറാനിയന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദി നെജാദിന്റെ വെളിപ്പെടുത്തല്‍. ഇറാനിലെ ഇസ്രയേലിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദിയായ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന വ്യക്തി മൊസാദ് ഏജന്റാണെന്ന് 2021 ഓടെ വ്യക്തമായതായി അഹമ്മദി നെജാദ് പറഞ്ഞു.

'ഇസ്രായേല്‍ ഇറാനില്‍ സങ്കീര്‍ണ്ണമായ ഓപ്പറേഷനുകള്‍ സംഘടിപ്പിച്ചു. അവര്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ നേടാനാകും. ഇറാനില്‍ അവര്‍ ഇതിനെക്കുറിച്ച് ഇപ്പോഴും നിശബ്ദരാണ്. ഇസ്രായേലിനെതിരായ ഇറാനിലെ യൂണിറ്റിന്റെ ചുമതലയുള്ളയാള്‍ ഒരു ഇസ്രായേലി ഏജന്റായിരുന്നു,' അഹമ്മദി നെജാദ് പറഞ്ഞു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് അഹമ്മദി നെജാദ് അവകാശപ്പെട്ടു. ഇസ്രായേല്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ഇറാനിയന്‍ രഹസ്യാന്വേഷണ സംഘത്തിലെ 20 ലേറെ ഏജന്റുമാരും മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇസ്രായേലിന് നല്‍കുന്നതിന് ഈ ഇരട്ട ഏജന്റുമാരാണ് ഉത്തരവാദികളെന്ന് അഹമ്മദി നെജാദ് പറയുന്നു. 2018-ല്‍ ഇറാനിയന്‍ ആണവ രേഖകള്‍ മോഷ്ടിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ട്. നിരവധി ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ ഇവര്‍ വധിച്ചെന്നും നെജാദ് ആരോപിച്ചു. 

ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയുടെ കൃത്യമായ ലൊക്കേഷനെ കുറിച്ച് ഒരു ഇറാനിയന്‍ ചാരന്‍ ഇസ്രായേലിന് സൂചന നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വെളിപ്പെടുത്തലുകള്‍. നിലവിലെ ഇറാന്‍ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനാണ് അഹമ്മദി നെജാദ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam