ലണ്ടൻ: ചാൾസ് രാജാവിൻ്റെ സഹോദരപുത്രിയും ബ്രിട്ടീഷ് രാജകുമാരിയുമായ ബിയാട്രീസ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
അഥീന എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ജനിച്ചത് മാസം തികയാതെയായിരുന്നുവെന്നും കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും കൊട്ടാരം അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.57 ന് ജനിച്ച കുഞ്ഞിന്റെ മുഴുവൻ പേര് അഥീന എലിസബത്ത് റോസ് മാപ്പെല്ലി മോസി എന്നാണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറഞ്ഞത്.
ബിയാട്രീസ് സിംഹാസനത്തിന്റെ ഒമ്പതാമത്തെ അവകാശിയും ആൻഡ്രൂ രാജകുമാരൻ്റെയും യോർക്കിലെ ഡച്ചസ് സാറയുടെയും മൂത്ത മകളുമാണ്. പുതിയ അതിഥിയുടെ വരവിൽ രാജാവും രാജ്ഞിയും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും സന്തോഷത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്