മോസ്‌കോ: കഞ്ചാവ് കലര്‍ത്തിയ മാര്‍മാലേഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന് റഷ്യ ഒരു യുഎസ് പൗരനെ കസ്റ്റഡിയിലെടുത്തു. 28 കാരനായ അമേരിക്കക്കാരന്‍ രാജ്യത്തേക്ക് ഗണ്യമായ തോതില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതായി റഷ്യന്‍ പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്താംബൂളില്‍ നിന്ന് എത്തിയ അമേരിക്കക്കാരനെ മോസ്‌കോയിലെ വ്‌നുക്കോവോ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതായി ഏജന്‍സി അറിയിച്ചു.
റഷ്യയും യുഎസും തടവുകാരെ പരസ്പരം കൈമാറിയതിന് പിന്നാലെയാണ് വീണ്ടും ഒരു അമേരിക്കന്‍ പൗരന്‍ പിടിയിലാവുന്നത്. കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും.
അമേരിക്കയില്‍ ബിറ്റ്കോയിന്‍ തട്ടിപ്പ് ആരോപണങ്ങള്‍ നേരിട്ട റഷ്യന്‍ ക്രിപ്റ്റോകറന്‍സി വിദഗ്ധന്‍ അലക്സാണ്ടര്‍ വിന്നികും 2021-ല്‍ റഷ്യയില്‍ തടങ്കലിലായ പെന്‍സില്‍വാനിയയില്‍ നിന്നുള്ള അധ്യാപകനായ മാര്‍ക്ക് ഫോഗലുമാണ് കഴിഞ്ഞ ദിവസം മോചിപ്പിക്കപ്പെട്ടിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്