ജെറുസലേം: 2023 ഒക്‌റ്റോബര്‍ 7 ന് ശേഷം ആ കുട്ടികളെ ആരും കണ്ടിട്ടില്ല. 9 മാസം പ്രായമുള്ള കെഫിര്‍ ബിബാസും 4 വയസുള്ള ജ്യേഷ്ഠന്‍ ഏരിയല്‍ ബിബാസും മാതാവ് ഷിരി ബിബാസിനൊപ്പം ഹമാസ് ഭീകരരുടെ തടവിലായത് അന്നാണ്. 16 മാസം അവരെവിടെ എന്ന ചോദ്യം ബന്ധുക്കള്‍ ഉയര്‍ത്തി. ഇന്ന് ലോകം ആ ദൃശ്യം കണ്ട് കണ്ണടച്ചു.
ഷിരിയുടെയും കുട്ടികളുടെയും മൃതദേഹങ്ങളുമായി ഹമാസ് പരേഡ് നടത്തി. ബന്ദികളെ കൈമാറുന്നതിന് മുന്‍പ് നടത്തുന്ന വിജയപ്രഖ്യാപനം പോലെയുള്ള ചടങ്ങ് നടത്തിയ ശേഷമാണ് കുട്ടികളുടെയടക്കം നാല് പേരുടെ മൃതദേഹങ്ങള്‍ കൈമാറിയത്. ചടങ്ങ് കാണാന്‍ ഗാസയില്‍ ഹമാസ് അനുകൂലികള്‍ തടിച്ചു കൂടി. ഹമാസ് കമാന്‍ഡോകള്‍ എല്ലായിടത്തും കാവല്‍ നിന്നു. രക്തരക്ഷസായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചിത്രീകരിക്കുന്ന ചിത്രങ്ങളും വേദിയിലുണ്ടായിരുന്നു.
നവംബറില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കുട്ടികളും മാതാവും കൊല്ലപ്പെട്ടെന്നാണ് ഹമാസ് അവകാശപ്പെട്ടത്. എന്നാല്‍ ഈ ആക്രമണത്തിന് തെളിവുകളൊന്നും അവര്‍ ഹാജരാക്കിയില്ല. കുട്ടികളെയും മാതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ വിശ്വസിക്കുന്നത്.
റെഡ് ക്രോസ് ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ ഇസ്രയേലിലെ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് കൊണ്ടുപോയത്. വഴിയിലുടനീളം ഇസ്രയേല്‍ പതാകകളുമായി തടിച്ചു കൂടിയ ജനക്കൂട്ടം കണ്ണീര്‍ വാര്‍ത്തു. തിരിച്ചറിയല്‍ പരിശോധനകള്‍ക്ക് ശേഷം കുട്ടികളുടെയും മാതാവിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് സംസ്‌കാരത്തിനായി വിട്ടുനല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്