കീവ്: സൗദി അറേബ്യയില്‍ നടന്ന യുഎസ്-റഷ്യ ചര്‍ച്ചകള്‍ക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. യുഎസ് പ്രസിഡന്റ് തനിക്കെതിരെയുള്ള റഷ്യയുടെ തെറ്റായ പ്രചരണത്തില്‍ കുടുങ്ങിയെന്ന് സെലന്‍സ്‌കി കുറ്റപ്പെടുത്തി. റഷ്യയുമായുള്ള യുദ്ധത്തിനിടയില്‍ തന്നെ അധികാരത്തില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും സെലെന്‍സ്‌കി പറഞ്ഞു. തനിക്ക് അംഗീകാരം കുത്തനെ കുറയുന്നെന്ന ട്രംപിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു സെലെന്‍സ്‌കി.
ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റിയാദില്‍ നടന്ന യുഎസ്-റഷ്യ ചര്‍ച്ചയ്ക്ക് ശേഷം, ഏറ്റവും പുതിയ വോട്ടെടുപ്പില്‍ സെലന്‍സ്‌കിയുടെ റേറ്റിംഗ് 4 ശതമാനമായി കുറഞ്ഞെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ 57 ശതമാനം അംഗീകാരം യഥാര്‍ത്ഥത്തില്‍ സെലന്‍സ്‌കിക്ക് ലഭിച്ചിരുന്നു. റിയാദ് ചര്‍ച്ചകളുടെ ഫലം സെലന്‍സ്‌കി നിരസിച്ച സാഹചര്യത്തിലാണ് ഈ പരാമര്‍ശങ്ങള്‍ വന്നത. ഉക്രെയ്‌ന്റെ പങ്കാളിത്തമില്ലാതെ എടുക്കുന്ന ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് സെലന്‍സ്‌കി ഉറപ്പിച്ചു പറഞ്ഞു.
''ഇപ്പോള്‍ ആരെങ്കിലും എന്നെ മാറ്റിസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് നടപ്പാവില്ല. തന്റെ അംഗീകാര റേറ്റിംഗ് 4 ശതമാനമാണെന്ന പ്രസ്താവന റഷ്യ സൃഷ്ടിച്ച തെറ്റായ വിവരമാണ്. ട്രംപ് ഈ തെറ്റായ വിവര കുമിളയില്‍ കുടുങ്ങിക്കിടക്കുകയാണ്,'' സെലെന്‍സ്‌കി പറഞ്ഞു.
ട്രംപിന്റെ ടീമിന് ഉക്രെയ്‌നിനെക്കുറിച്ച് കൂടുതല്‍ സത്യങ്ങള്‍ ലഭിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് സെലെന്‍സ്‌കി അഭിപ്രായപ്പെട്ടു. ഉക്രെയ്‌നില്‍ ആരും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രെയ്‌നിന്റെ സൈന്യം വേണ്ടത്ര പ്രതിരോധശേഷിയുള്ളതാണെന്നും ഭൂരിഭാഗം ഉക്രെയ്ന്‍കാരും റഷ്യയ്ക്ക് ഇളവുകള്‍ നല്‍കുന്നതിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'സൈന്യം തികച്ചും പ്രതിരോധശേഷിയുള്ളതാണ്, അത് യൂറോപ്പിലെ ഏറ്റവും പ്രതിരോധശേഷിയുള്ളതാണ്... കൂടാതെ മറ്റ് പങ്കാളികളുമായോ സഖ്യകക്ഷികളുമായോ അല്ലാത്തവരുമായോ മാന്യമായും തുല്യ നിലയിലും സംസാരിക്കാനുള്ള അവസരം ഇത് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു,' സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്