അബുദാബി: വിവാഹ നിയമത്തിൽ വലിയ മാറ്റങ്ങളുമായി യുഎഇ. രക്ഷിതാക്കൾ അംഗീകരിച്ചില്ലെങ്കിൽ പോലും സ്ത്രീകൾക്ക് ഇഷ്ടമുള്ള ആരെയും വിവാഹം കഴിക്കാം എന്നതാണ് പ്രധാന മാറ്റം. യു.എ.ഇ. ഫെഡറല്‍ പേഴ്സണല്‍ സ്റ്റാറ്റസ് നിയമത്തില്‍ ഏപ്രില്‍ 15-ന് ഈ മാറ്റങ്ങള്‍ നിലവില്‍ വരും.
വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 വയസ്സാണ്. ഇതിനുമുകളില്‍ പ്രായമുള്ള ഒരാളുടെ വിവാഹത്തിന് രക്ഷിതാവില്‍നിന്ന് എതിർപ്പുണ്ടായാല്‍ അവർക്ക് ഒരു ജഡ്ജിയെ സമീപിക്കാം. നിയമപരമായ രക്ഷിതാവോ കസ്റ്റോഡിയനോ ഇല്ലാതെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രായപൂർത്തിയായ പുരുഷന്മാർക്കും സ്ത്രീകൾക്കും നിയമം അധികാരം നൽകുന്നു.
സ്വന്തം രാജ്യത്തെ നിയമത്തില്‍ വിവാഹത്തിന് രക്ഷിതാവ് വേണമെന്ന് നിഷ്കർഷിക്കുന്നില്ലെങ്കില്‍ വിദേശികളായ മുസ്ലിം സ്ത്രീകള്‍ക്കും ഈ നിയമം ബാധകമാകും. വധൂവരന്മാർ തമ്മിലുള്ള പ്രായവ്യത്യാസം മുപ്പതുവയസ്സ് കവിയുന്നുവെങ്കില്‍ കോടതിയുടെ അനുമതിയോടെമാത്രമേ വിവാഹം നടത്താൻ കഴിയൂ.
അതേസമയം വിവാഹനിശ്ചയസമയത്ത് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വാങ്ങുന്നതിന്റെ മാനദണ്ഡങ്ങളും നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വിവാഹം നടന്നില്ലെങ്കില്‍ 25,000 ദിർഹത്തിനെക്കാള്‍ (5.9 ലക്ഷം രൂപ) മൂല്യമുള്ള സമ്മാനങ്ങള്‍ തിരികെ നല്‍കണം. എന്നാല്‍, അപ്പോള്‍ത്തന്നെ ഉപയോഗിച്ചുതീരുന്ന രീതിയിലുള്ള സമ്മാനമാണെങ്കില്‍ ഇത് ബാധകമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്