ദുബായ്: എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിലും നഴ്സറികളിലും അറബി ഭാഷാ പഠനം നിർബന്ധമാക്കി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഉത്തരവിറക്കി.
ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് അറബി ഭാഷാ പഠനം നിർബന്ധമാക്കണമെന്ന് പുതിയ നിർദ്ദേശത്തിൽ പറയുന്നു. ഈ വർഷം സെപ്റ്റംബർ മുതൽ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കും.
ആദ്യ ഘട്ടത്തിൽ നാല് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള പാഠ്യപദ്ധതിയിൽ അറബി ഭാഷാ പഠനം ഉൾപ്പെടുത്തും. തുടർന്നുള്ള ഘട്ടങ്ങളിൽ ആറ് വയസ്സ് വരെയുള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുമെന്ന് കെഎച്ച്ഡിഎ പത്രക്കുറിപ്പിൽ അറിയിച്ചു. അറബി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
യു.എ.ഇയുടെ സാംസ്കാരിക സ്വത്വത്തിന്‍റെ കാതലാണ് അറബി ഭാഷയെന്നും അതിനാല്‍, നമ്മുടെ കുട്ടികളില്‍ വിദ്യാഭ്യാസത്തിന്‍റെ തുടക്കം മുതല്‍തന്നെ ഭാഷയോടുള്ള സ്നേഹം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും കെ.എച്ച്.ഡി.എയിലെ എജുക്കേഷൻ ക്വാളിറ്റി അഷുറൻസ് ഏജൻസി സി.ഇ.ഒ ഫാത്തിമ ബല്‍റിഹൈഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്