ടെൽ അവീവ്: ഗാസ വെടിനിർത്തൽ കരാറിൻ്റെ ഏഴാം ഘട്ട ബന്ദിമോചനം ഇന്ന് നടക്കും. കരാർ പ്രകാരം ആറു ഇസ്രയേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുക.
ലിയ കോഹെൻ, മർ ഷെം ടോവ്, താൽ ഷോഹാം, ഒമെർ വെൻകെർട്ട്, ഹിഷാം അൽ സയിദ്, അവെര മെൻഗിസ്റ്റോ എന്നിവരെയാണ് ഹമാസ് കൈമാറുക.
ഹമാസ് നേതാവ് ഖലീൽ- അൽ-ഹയ്യ യാണ് അറിയിപ്പ് പുറത്തുവിട്ടത്. പകരം 602 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ ഇന്ന് ഹമാസിനു കൈമാറുക.
മൂന്നുഘട്ടങ്ങളുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ മോചിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന 33ബന്ദികളിൽ 19പേരെ ഇതിനോടകം മോചിപ്പിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ മോചിപ്പിക്കാൻ തീരുമാനിച്ചവരുടെ പട്ടികയിലെ അവസാനത്തെ ആറുപേരെയാണ് ഇന്ന് മോചിപ്പിക്കുക. കഴിഞ്ഞ 15ന് അമേരിക്ക, റഷ്യ, അർജൻ്റീന പൗരത്വമുള്ള അലക്‌സാണ്ട്രെ സാഷ ട്രൂഫനോവ്, സഗുയി ദെക്കല്‍-ചെന്‍, ഇയര്‍ ഹോണ്‍ എന്നിവരെ മോചിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്