വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. മാർപാപ്പയ്ക്ക് ഇപ്പോൾ പനിയില്ലെന്നും രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും മാർപാപ്പയുടെ ഓഫിസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാവിലെ അദ്ദേഹം പരിശുദ്ധ കുർബാന സ്വീകരിച്ചെന്നും പിന്നീട് തന്റെ കർത്തവ്യങ്ങളിൽ മുഴുകിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
88-കാരനായ മാർപാപ്പ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ തുടരുന്ന മാർപാപ്പയുടെ ആരോഗ്യനിലയില്‍ ഇന്നലെയും നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു.
കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാർപാപ്പയുടെ ചികിത്സ ഏഴു ദിവസം പിന്നിട്ടിരിക്കുകയാണ്. അതിനിടെ, മാർപാപ്പയുടെ രോഗമുക്തിക്കായി ലോകമെങ്ങുമുള്ള രൂപതകളുടെ ആഹ്വാനപ്രകാരം പ്രാർഥനകള്‍ തുടരുകയാണ്. റോം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ നിശബ്‌ദ ദിവ്യകാരുണ്യ ആരാധന നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്