കയ്‌റോ: 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി പിടികൂടിയവരിൽ ആറ് ബന്ദികളെക്കൂടി ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ചൊവ്വാഴ്ച അറിയിച്ചു.
ഗാസയിൽ കൊല്ലപ്പെട്ട ബന്ദികളിൽ നാലുപേരുടെ മൃതദേഹം വ്യാഴാഴ്ച കൈമാറും. ഇസ്രയേൽ-ഹമാസ് യുദ്ധത്തിലെ ഇസ്രയേലിന്റെ യുദ്ധയാതനകളുടെ പ്രതീകമായി മാറിയ ബിബാസ് കുടുംബാംഗങ്ങളുടെ മൃതദേഹാവശിഷ്ടങ്ങളും അതിൽപ്പെടും.
2023 ഒക്ടോബർ ഏഴിന് ഹമാസ് തെക്കൻ ഇസ്രയേലിൽനിന്ന് തട്ടിക്കൊണ്ടുപോയവരാണ് ഷിരി ബിബാസും അവരുടെ മക്കളായ ഏരിയലും കഫിറും. പിന്നീട് ഇസ്രയേലിൽ നടന്ന ബന്ദിമോചനപ്രക്ഷോഭങ്ങളുടെ മുഖമായിരുന്നു അവർ.
പിടിക്കപ്പെടുമ്പോൾ 4 വയസ്സുള്ള ഏരിയലിന്റെയും 9 മാസം പ്രായമുള്ള ഖിഫറിന്റെയും മുഖങ്ങൾ ഇസ്രായേലിലുടനീളമുള്ള കെട്ടിടങ്ങളിൽ ഗ്രാഫിറ്റികളിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ഹമാസ് ബന്ദികളായവരുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് യാർഡൻ ബിബാസ്-ഷിരി ദമ്പതികളുടെ കുട്ടികളായ ഏരിയലും, ക്ഫിറും. രണ്ട് വയസുകാരനാണ് ക്ഫിർ. 2023 ഒക്ടോബർ 7ലെ ഭീകരാക്രമണത്തിനിടെ ഇസ്രയേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയപ്പോൾ ക്ഫിറിന് ഒമ്പത് മാസമായിരുന്നു പ്രായം.
ഷിരി ബിബാസും രണ്ട് മക്കളും ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നായിരുന്നു നേരത്തേ ഇസ്രായേൽ പറഞ്ഞത്. എന്നാൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്