ഓസ്ട്രേലിയൻ കടൽ തീരത്ത് 150 ഓളം ഡോൾഫിനുകൾ കൂട്ടത്തോടെ വന്നടിഞ്ഞു. ഓസ്‌ട്രേലിയയുടെ തെക്കൻ ദ്വീപായ ടാസ്മാനിയയിലെ ബീച്ചിലാണ് 150 ഓളം ഡോൾഫിനുകൾ വന്നടിഞ്ഞത്. ആഴക്കടൽ ഡോൾഫിനുകളായ ഫാൾസ് കില്ലർ ഡോൾഫിനുകളാണ് ചത്തതിൽ ഏറെയും. ബാക്കിയുള്ള 90ഓളം ഡോൾഫിനുകൾ അവശനിലയിലാണ്.
രക്ഷപ്പെട്ട ഡോൾഫിനുകൾ ഒരു ടണോളം ഭാരം വരുന്നവയാണ്. ഇവയെ തിരികെ കടലിലേക്ക് തിരികെ അയക്കാൻ സാധിക്കുന്നില്ല. അതിനാൽ, ജീവനുള്ളവയെ ദയാവധത്തിന് വിധേയരാക്കേണ്ടി വന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഓസ്ട്രേലിയൻ കടൽത്തീരങ്ങളിൽ ഈ ഇനം ഡോൾഫിനുകൾ വന്നടിയുന്നത് ഒരു സാധാരണ സംഭവമാണെങ്കിലും, ടാസ്മാനിയയുടെ ഈ ഭാഗത്ത് ഫാൾസ് കില്ലർ ഡോൾഫിനുകളെ കണ്ടെത്തുന്നത് 50 വർഷത്തിനിടെ ഇതാദ്യമാണ്. ജീവനുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ച് ദയാവധത്തിന് വിധേയരാക്കിയേക്കും.
എന്നാൽ, ഈ സംഭവത്തിനുള്ള കാരണമെന്തെന്ന് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. അവയ്ക്ക് ശരിക്കും ശക്തമായ സാമൂഹിക ബന്ധങ്ങളുണ്ട്. വഴിതെറ്റിയ ഒരു ഡോൾഫിന് ബാക്കിയുള്ളവയെ കൂടി കരയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ബയോളജിസ്റ്റായ ക്രിസ് കാരിലോൺ ഇതേക്കുറിച്ച് പറയുന്നത്. ഇത്രയും വലുപ്പമുള്ള ഒരു ജീവിയുടെ ദയാവധവും എളുപ്പമുള്ള കാര്യമല്ലെന്ന് കാരിലോൺ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്