തെഹ്‌റാന്‍: ഇസ്രായേലിനെതിരായ മൂന്നാം ആക്രമണം ഉടന്‍ ഉണ്ടാവുമെന്ന് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോപ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ.
ആദ്യ രണ്ടു ആക്രമണങ്ങളും വിജയകരമായിരുന്നുവെന്നും ട്രൂ പ്രോമിസ് ത്രീ എന്ന പേരില്‍ മൂന്നാം ആക്രമണം ഉടനുണ്ടാവുമെന്നും എയറോസ്‌പേസ് ഫോഴ്‌സ് മേധാവി കൂടിയായ അമീര്‍ അലി ഹാജിസാദെ പറഞ്ഞു.
തൂഫാനുല്‍ അഖ്‌സയിലുണ്ടായ പരാജയം നേരിടാൻ ഇസ്രായേലിന് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീനികളുടെ പോരാട്ടത്തില്‍ തന്ത്രപരമായ പരാജയമാണ് ഇസ്രായേല്‍ നേരിട്ടത്. ഇതോടെ അവരുടെ വിശ്വാസ്യത പോയി.
എല്ലാതരത്തിലുമുള്ള ക്രൂരതകള്‍ നടത്തിയിട്ടും ഗാസയില്‍ ഇസ്രായേലിന് ലക്ഷ്യങ്ങളൊന്നും നേടാനായില്ല. മാത്രമല്ല, ഇസ്രായേലിന്റെ സ്വഭാവം ലോകത്തിന് തിരിച്ചറിയാനും കഴിഞ്ഞു. യുഎസിന്റെ പിന്തുണയില്ലാതെ ഇസ്രായേലിന് മുന്നോട്ടുപോവാന്‍ കഴിയില്ല.
ഞങ്ങള്‍ അയച്ച 75 ശതമാനം മിസൈലുകളും ഇസ്രായേലില്‍ എത്തി. ഇത് അവരുടെ പരാജയമാണ് കാണിക്കുന്നത്. ഇറാന്‍ അയച്ച 150 മിസൈലുകളില്‍ എട്ടെണ്ണത്തെ മാത്രമാണ് യുഎസ് പടക്കപ്പലുകള്‍ക്ക് തകര്‍ക്കാനായതെന്നും അമീര്‍ അലി ഹാജിസാദെ വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്