വരുന്നു ടെസ്‌ല ഇലക്ട്രിക് കാറുകൾ; ഡൽഹിയിലും മുംബൈയിലും ഷോറൂം തുടങ്ങുന്നതിനായി സ്ഥലങ്ങൾ തിരഞ്ഞെടുത്തു ടെസ്‌ല 

FEBRUARY 19, 2025, 5:22 AM

ഇന്ത്യയിലെ വിൽപ്പന ആരംഭിക്കുന്നതിനായി ടെസ്‌ല ന്യൂഡൽഹിയിലും മുംബൈയിലും ഷോറൂം തുടങ്ങുന്നതിനായി സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതായി വ്യക്തമാക്കി അടുത്ത വൃത്തങ്ങൾ. ടെസ്‌ല ഇന്ത്യൻ നഗരങ്ങളായ ന്യൂഡൽഹിയിലും മുംബൈയിലും രണ്ട് ഷോറൂമുകൾക്കായി ലൊക്കേഷനുകൾ തിരഞ്ഞെടുത്തു എന്നാണ് പുറത്തു വരുന്ന വിവരം.

ഇതോടെ രാജ്യത്ത് ഇലക്ട്രിക് കാറുകൾ വിൽക്കാനുള്ള ടെസ്‌ലയുടെ ദീർഘകാല പദ്ധതികളുടെ സാക്ഷാത്കാരം എന്ന് തന്നെ ഈ നീക്കത്തെ വിശേഷിപ്പിക്കാം. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതിയിലേക്കുള്ള ഒരു ചുവടുവെപ്പ് അടയാളപ്പെടുത്തിയതായി ആണ് ഈ നീക്കത്തെ കണക്കാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ വച്ച് കോടീശ്വരൻ എലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. അമേരിക്കൻ ഓട്ടോമോട്ടീവ് ഭീമനായ ടെസ്‌ല, 2022-ൽ അതിൻ്റെ വിപണി പ്രവേശന പദ്ധതികൾ നിർത്തിയതിന് ശേഷം, വാഹന വിപണിയിലെ കിക്ക്‌സ്റ്റാർട്ട് വിൽപ്പനയ്ക്കായി കഴിഞ്ഞ വർഷം അവസാനം മുതൽ ഇന്ത്യയിലെ ഷോറൂം ലൊക്കേഷനുകൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam