യുദ്ധമുഖത്ത് കുട്ടികൾ മരിക്കുമ്പോഴായിരുന്നു ഫോട്ടോഷൂട്ട്; സെലൻസ്കിയെ രൂക്ഷമായി വിമർശിച്ച് ഇലോൺ മസ്ക്

FEBRUARY 21, 2025, 2:08 AM

വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയെ രൂക്ഷമായി വിമർശിച്ച് ടെസ്‌ല മേധാവിയും വൈറ്റ്ഹൗസ് ഉപദേശകനുമായ ഇലോൺ മസ്ക് രംഗത്ത്. മൂന്ന് വർഷം മുമ്പ് റഷ്യ- യുക്രെയ്ൻ യുദ്ധം നടക്കുന്നതിനിടെ സെലൻസ്കി വോഗ് ഫോട്ടോഷൂട്ടിൽ പങ്കെടുത്ത സംഭവത്തിന് എതിരെയാണ് മസ്കിന്റെ വിമർശനം ഉണ്ടായത്. 

വോഗ് കവർ ഫോട്ടോ ഉൾപ്പെടുത്തിയ എക്‌സിലെ പോസ്റ്റിനുള്ള മറുപടി നൽകി കൊണ്ടാണ് മസ്‌കിന്റെ എക്സ് പോസ്റ്റ്. യുദ്ധ ഭൂമിയിൽ കുട്ടികൾ മരിച്ചു വീഴുമ്പോഴാണ് അദ്ദേഹം ഇത് ചെയ്തത് എന്ന കുറിപ്പോട് കൂടിയാണ് മസ്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ധീരതയുടെ ഛായ ചിത്രം; യുക്രെയ്ൻ പ്രഥമ വനിത ഒലീന സെലൻസ്ക എന്ന തലക്കെട്ടോടു കൂടിയാണ് വോഗ് ചിത്രത്തിന്റെ ഫീച്ചർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലേഖനം പ്രധാനമായും സെലെൻസ്‌കിയെ കേന്ദ്രീകരിച്ചായിരുന്നു. 2022ൽതന്നെ ഫോട്ടോഷൂട്ടിനെതിരെ വിമർശനം ഉയർന്നിരുന്നു. റിപ്പബ്ലിക്കൻ കോൺഗ്രസ് വനിത ലോറൻ ബോബർട്ട് ഉൾപ്പെടെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam