ബ്രസീലിയ: പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തിൽ കുത്തിവച്ച 14കാരൻ മരിച്ചതായി റിപ്പോർട്ട്. ബ്രസീലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഡേവി ന്യൂൺസ് മൊറേറ എന്ന കുട്ടിയാണ് മരിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ചലഞ്ചിന്റെ ഭാഗമായാണ് കുട്ടി പൂമ്പാറ്റയുടെ ജഡം ശരീരത്തിൽ കുത്തിവച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രാണിയുടെ അവശിഷ്ടം കുത്തിവച്ചതിന് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ട ഡേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് ലഭിക്കുന്ന വിവരം. ഏഴുദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
പൂമ്പാറ്റയുടെ ജഡം വെള്ളത്തിൽ കലർത്തിയതിനുശേഷം ആ വെള്ളം കാൽ ഞരമ്പിൽ കുത്തിവച്ചെന്നാണ് കുട്ടി പൊലീസിന് മൊഴി നൽകിയത്. അലർജിയോ അണുബാധയോ രക്തധമനിയിലുണ്ടായ തടസമോ ആകാം മരണകാരണമെന്നാണ് നിഗമനം.
കുട്ടിയുടെ ശരീരം സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയിലേക്ക് കടന്നിരുന്നു. അവയവങ്ങളുടെ പ്രവർത്തന വൈകല്യത്തിനും രക്തസമ്മർദ്ദം അപകടകരമാം വിധം കുറയുന്നതിനും കാരണമാകുന്ന അണുബാധ സംബന്ധമായ അവസ്ഥയാണ് സെപ്റ്റിക് ഷോക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്