ടെൽ അവീവ്: വെടിനിർത്തൽ കരാറിൻ്റെ ഘട്ടത്തിലാദ്യമായി ഇസ്രയേൽ ബന്ദികളുടെ മൃതദേഹം ഹമാസ് കൈമാറി. നാല് പേരുടെ മൃതദേഹമാണ് കൈമാറിയത്. കൈമാറിയവരുടെ കൂട്ടത്തിൽ 9 മാസവും നാല് വയസും പ്രായമുള്ള കുഞ്ഞുങ്ങളുടെ മൃതദേഹവും ഉൾപ്പെടുന്നുണ്ട്.
ബന്ദികളായ ഷിരി ബിബാസ് ദമ്പതികളുടെ കുട്ടികളായ ഏരിയൽ, ക്ഫിർ എന്നിവരുടെ മൃതദേഹങ്ങളും കൈമാറിയ കൂട്ടത്തിൽ ഉൾപ്പെടുന്നു. മുൻ മാധ്യമപ്രവർത്തകനായ ഓഡെഡ് ലിഫ്ഷിറ്റ്സ് എന്ന 84 കാരൻ്റെ ശരീരവും ഇന്ന് കൈമാറിയിട്ടുണ്ട്.
ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിലാണ് കൈമാറ്റം നടന്നത്. മൃതദേഹം കൈമാറുന്ന സമയത്ത് സ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അവരിൽ പലരും ഇസ്രയേൽ പതാക ഉടർത്തിപ്പിടിച്ചാണ് നിന്നിരുന്നത്. മൃതദേഹം കൈമാറിയതിന് പിന്നാലെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം ഇസ്രയേലിലേക്ക് പുറപ്പെട്ടു.
ബന്ദികളുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്ന് ഹമാസ് അവകാശപ്പെട്ടു. 2023 നവംബറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും അവർ അറിയിച്ചു. ഇസ്രയേലിൻ്റെ ക്രൂരവും തുടർച്ചയായിട്ടുള്ളതുമായ ആക്രമണങ്ങൾ കാരണം എല്ലാ ബന്ദികളെയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്