അബൂദബി: സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി യുഎഇ.യുഎഇയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന പൊതു, സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂള്‍ കാമ്പസിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത് വിലക്കി.
സ്‌കൂളുകള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കുന്ന 'സ്റ്റുഡന്റ് ബിഹേവിയര്‍ കോഡ്' നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സര്‍ക്കുലര്‍ മന്ത്രാലയം പുറത്തിറക്കി.
വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്ന് കണ്ടെത്തുന്ന ഏതൊരു ഫോണും ഉടനടി കണ്ടുകെട്ടണമെന്നാണ് നിയമം അനുശാസിക്കുന്നത്. മാതാപിതാക്കള്‍ സ്‌കൂള്‍ കാമ്പസിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതും നിയമം വിലക്കുന്നു.
സ്‌കൂളുകള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി അവര്‍ക്കിടയിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ഉത്തരവില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടെ കൈവശം കാണുന്ന ഏതൊരു മൊബൈല്‍ ഫോണും കണ്ടുകെട്ടാനും നിയമലംഘനത്തെക്കുറിച്ച് അവരുടെ മാതാപിതാക്കളെ അറിയിക്കാനും സ്‌കൂള്‍ ഭരണകൂടങ്ങളോട് മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ആദ്യതവണ കുറ്റം ചെയ്താല്‍, ഫോണ്‍ ഒരു മാസത്തേക്ക് കണ്ടുകെട്ടും. നിയമലംഘനം ആവര്‍ത്തിച്ചാല്‍, അധ്യയന വര്‍ഷാവസാനം വരെ ഫോണ്‍ തടഞ്ഞുവയ്ക്കപ്പെടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്