വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. 88-കാരനായ മാർപാപ്പ കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. പോളി മൈക്രോബിയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്.
ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിട്ടുണ്ടെങ്കിലും മാർപാപ്പ തനിയെ എഴുന്നേറ്റിരുന്നു പ്രഭാതഭക്ഷണം കഴിച്ചതായി വത്തിക്കാൻ അറിയിച്ചു. യന്ത്രസഹായമില്ലാതെ ശ്വസിക്കുകയും രാത്രി നന്നായി ഉറങ്ങുകയും ചെയ്തു. എല്ലാവരുടെയും പ്രാർഥനകൾക്കു നന്ദി അറിയിച്ചിട്ടുമുണ്ട്.
അതേസമയം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആശുപത്രിയില്‍ തുടരുന്ന മാർപാപ്പയെ സന്ദർശിച്ചു. 20 മിനിറ്റോളം സന്ദർശനം നീണ്ടതായും വത്തിക്കാൻ അറിയിച്ചു.
ആരോഗ്യാവസ്ഥ തൃപ്തികരമല്ലെങ്കിലും അദ്ദേഹം സന്തോഷവാനാണെന്നും വത്തിക്കാന്‍ അറിയിച്ചു. എല്ലാവരുടെയും പിന്തുണയ്ക്ക് മാര്‍പാപ്പ നന്ദി അറിയിച്ചതായും തുടര്‍ന്നും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥന തുടരണമെന്നും വത്തിക്കാന്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്