മെയ്‌വില്ലെ : എഴുത്തുകാരൻ സൽമാൻ റുഷ്‌ദിയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി ഹാദി മാതർ (27) കുറ്റക്കാരനെന്ന് കോടതി. കേസ് പരിഗണിച്ച് രണ്ട് മണിക്കുറിനുള്ളിലാണ് വിധി പ്രസ്‌താവിച്ചത്.
ഏപ്രിൽ 23ന് ശിക്ഷ വിധിക്കും. മാതറിന് 25 വർഷം വരെ തടവ് അല്ലെങ്കിൽ വധ ശിക്ഷ ലഭിക്കാനാണ് സാധ്യതയെന്ന് അറ്റോർണി ജേസൺ പറഞ്ഞു. 2022-ൽ ന്യൂയോർക്കിലെ ഒരു പ്രഭാഷണ വേദിയിൽ വച്ചാണ് റുഷ്‌ദി ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിൽ ഒരു കണ്ണിൻ്റെ കാഴ്‌ച നഷ്‌ടപ്പെട്ടിരുന്നു. ഹാദി മാതർ ആക്രമിക്കുന്നതും കുത്തേറ്റ് വീഴുന്നതുമായ വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു.
ഏഴ് ദിവസത്തെ വിസ്‌താരത്തിന് ശേഷമാണ് ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തനിക്കെതിരെയുണ്ടായ ആക്രമണവും വേദനാജനകമായ തിരിച്ച് വരവിനെയും പറ്റി റുഷ്‌ദി കോടതിയിൽ വിവരിച്ചു.
അതേസമയം പ്രതി ഹാദി മാതർ കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങാൻ നേരം 'സ്വതന്ത്ര പലസ്‌തീൻ' എന്ന് മാത്രമാണ് ഉച്ചരിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്