റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വഷളായെന്നും അദ്ദേഹത്തിന്റെ നില അതീവഗുരുതരാവസ്ഥയില്‍ തുടരുന്നെന്നും ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രതിസന്ധി അനുഭവിച്ചതിന് ശേഷം മാര്‍പ്പാപ്പക്ക് ഇപ്പോള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതല്‍ സുഖമില്ല എന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു.
നിലവില്‍ ഇരട്ട ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന 87 കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിക്കുന്നുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ദിവസേനയുള്ള രക്തപരിശോധനയില്‍ വിളര്‍ച്ചയുമായി ബന്ധപ്പെട്ട ഒരു അവസ്ഥ കാണിക്കുന്നു. അദ്ദേഹത്തിന് രക്തം നല്‍കേണ്ടതുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ന്യുമോണിയയുടെ സങ്കീര്‍ണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്സിസ് ആരംഭിക്കുന്നതാണ് അദ്ദേഹം നേരിടുന്ന പ്രധാന ഭീഷണിയെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ സെപ്സിസിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും വിവിധ മരുന്നുകളോട് മാര്‍പ്പാപ്പ പ്രതികരിച്ചിരുന്നുവെന്നും വൈദ്യ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അവരുടെ ആദ്യത്തെ വിശദമായ അപ്ഡേറ്റില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്