വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു. ആരോഗ്യനില ഗുരുതരമാണെന്നും ഇന്നലത്തേതിനേക്കാൾ വഷളായതായും വത്തിക്കാൻ അറിയിച്ചു. ശ്വാസ കോശ അണുബാധമൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുകയാണ് ഫ്രാൻസിസ് മാർപ്പാപ്പ.
നില അൽപ്പം മെച്ചപ്പെട്ടിരുന്നു എങ്കിലും ഇന്നലെ മോശമാകുകയായിരുന്നു. തുടർച്ചായി ശ്വാസം മുട്ടൽ അനുഭവിച്ചതിനാൽ ഓക്സിജൻ നൽകി.
പ്ലേറ്റ്‌ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളർച്ചയും സ്ഥിരീകരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യനില മോശമായത്. ഈ മാസം 14 നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിൽ ന്യുമോണിയ ബാധയെ തുടർന്ന് പ്രവേശിപ്പിച്ചത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം , ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാർഥന നടത്തണമെന്ന് സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്