ധാക്ക: ഗൂഢാലോചന നടത്തി തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഇടക്കാല മേധാവി മുഹമ്മദ് യൂനുസ് കൊലയാളിയാണെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയും നിയമലംഘനം വളര്‍ത്തുകയും ചെയ്‌തെന്ന് ഹസീന ആരോപിച്ചു. താന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തി ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം നീതി ഉറപ്പാക്കുമെന്നും ഹസീന പറഞ്ഞു.
2024 ഓഗസ്റ്റ് 5-ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള കലാപത്തില്‍ സര്‍ക്കാര്‍ താഴെയിറക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന, കഴിഞ്ഞ ജൂലൈയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട നാല് പോലീസുകാരുടെ വിധവകളുമായി തിങ്കളാഴ്ച സൂമില്‍ ഒരു സംസാരിച്ചു.
'എന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകങ്ങള്‍. ഞാന്‍ തിരിച്ചെത്തി ഞങ്ങളുടെ പോലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യും.' ഹസീന പറഞ്ഞു. തന്റെ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍ ഒരു കൊലപാതകശ്രമത്തില്‍ നിന്ന് താന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഹസീന പറഞ്ഞു.
ഹസീനയെ ഇന്ത്യയില്‍ നിന്ന് തിരികെയെത്തിച്ച് വിചാരണ ചെയ്യുകയെന്നത് മുന്‍ഗണനയിലുള്ള കാര്യമാണെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ പ്രതികരിച്ചു. യുഎന്നിന്റെയും മറ്റും റിപ്പോര്‍ട്ട് വന്നതോടെ ഹസീനയെ കൈമാറാന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ധിച്ചിട്ടുണ്ടെന്ന് മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുള്‍ ആലം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്