അങ്കാറ: ഉക്രെയ്ന്‍ - റഷ്യ യുദ്ധത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ റിയാദില്‍ ചേര്‍ന്ന യു.എസ്-റഷ്യ ചര്‍ച്ചയെ വിമര്‍ശിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. ഉക്രെയിന്‍ പ്രാതിനിധ്യമില്ലാതെ ഉക്രെയിന്റെ ഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നു എന്നായിരുന്നു സെലന്‍സ്‌കിയുടെ വിമര്‍ശനം. തുര്‍ക്കിയിലെ അങ്കാറയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അദ്ദേഹത്തിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സമാധാനം പുലരണമെന്നുണ്ടെങ്കില്‍ ഇനിയൊരു തെറ്റും ആവര്‍ത്തിക്കാതിരിക്കേണ്ടുണ്ടെന്നും മധ്യസ്ഥ ചര്‍ച്ചയില്‍ അമേരിക്ക, യൂറോപ്പ്, ഉക്രെയ്ന്‍ അടക്കമുള്ളവര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.
അതേസമയം യു.എസ്-റഷ്യ-ഉക്രെയിന്‍ സമാധാന ചര്‍ച്ച തുര്‍ക്കിയില്‍ വെച്ച് നടത്താനുള്ള എല്ലാ വാഗ്ദാനങ്ങളും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ഉറപ്പ് നല്‍കി. റഷ്യ-യു.എസ് ചര്‍ച്ചയില്‍ ഉക്രെയിനിനെ പങ്കെടുപ്പിക്കാത്തതിനെക്കുറിച്ച് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്