ന്യൂയോർക്ക്: മതനിന്ദയുടെ പേരിൽ പാകിസ്താനിൽ തന്നെ വധശിക്ഷക്കു വിധിക്കുന്ന സാഹചര്യം നിലനിന്നിരുന്നതായി വെളിപ്പെടുത്തി മെറ്റ സി.ഇ.ഒ മാർക് സക്കർബർഗ്. ഫേസ്ബുക്കിലെ മതനിന്ദയുടെ പേരിൽ മെറ്റ പാകിസ്താനിൽ നേരിട്ട നിയമപ്രശ്നങ്ങളെ കുറിച്ച് ജോ റോഗന്റെ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുമ്പോഴായിരുന്നു സക്കർബർഗിന്റെ വെളിപ്പെടുത്തൽ ഉണ്ടായത്.
ഫേസ്ബുക്കിൽ പ്രവാചകന്റെ ചിത്രം പങ്കുവെച്ചതിന്റെ പേരിലാണ് പാകിസ്‍താനിൽ തന്നെ വധശിക്ഷക്ക് വിധേയനാക്കാൻ ഒരാൾ ശ്രമിച്ചതെന്നാണ് സക്കർബർഗ് വ്യക്തമാക്കിയത്. പാകിസ്താനിലെ മതനിന്ദ നിയമങ്ങളെ ഒന്നടങ്കം ലംഘിക്കുന്നതായി ഫേസ്ബുക്കിലെ കണ്ടന്റ് എന്നായിരുന്നു കണ്ടെത്തൽ.
അതേസമയം ആ കേസിന്റെ സ്ഥിതി എന്താണെന്ന് അറിയില്ല. താൻ പാകിസ്താനിലേക്ക് പോകാൻ ഉദ്ദേശിക്കാത്തതിനാൽ അതിനെ കുറിച്ചോർത്ത് പേടിക്കുന്നില്ലെന്നും സക്കർബർഗ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്