വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അവസ്ഥ സങ്കീര്‍ണ്ണമായി തുടരുകയാണെന്നും വത്തിക്കാന്‍. ഒരാഴ്ചയിലേറെയായി ശ്വാസകോശ സംബന്ധമായ അണുബാധ മൂലം ബുദ്ധിമുട്ടുന്ന മാര്‍പ്പാപ്പയെ വെള്ളിയാഴ്ചയാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് നടത്തിയ തുടര്‍ പരിശോധനയിലാണ് ദ്വിമുഖ ന്യുമോണിയയുടെ ആരംഭം പ്രകടമായതെന്നും അതിനായി അധിക ചികിത്സ ആവശ്യമായി വന്നു വത്തിക്കാന്‍ വ്യക്തമാക്കി.
ലാബ് പരിശോധനകള്‍, നെഞ്ചിന്റെ എക്‌സ്-റേ, മാര്‍പ്പാപ്പയുടെ ക്ലിനിക്കല്‍ അവസ്ഥ എന്നിവ സങ്കീര്‍ണ്ണമായ അവസ്ഥ തുടരുന്നു എന്ന് കാണിക്കുന്നതായും വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്