റിയാദ്: ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് റഷ്യയിലെയും യുഎസിലെയും ഉന്നത നയതന്ത്രജ്ഞര്‍ സൗദി അറേബ്യയില്‍ യോഗം ചേര്‍ന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും യോഗത്തില്‍ പങ്കെടുത്തു. ഉക്രെയ്‌നെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല.
ഇരു രാജ്യങ്ങളും തങ്ങളുടെ എംബസികളിലെ ജീവനക്കാരെ പുനഃസ്ഥാപിക്കാന്‍ സമ്മതിച്ചതായി മാര്‍ക്കോ റൂബിയോ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിക്ക് വഴിയൊരുക്കാനും കൂടിയായിരുന്നു കൂടിക്കാഴ്ച. ഉച്ചകോടിക്ക് ഇതുവരെ തിയതി നിശ്ചയിച്ചിട്ടില്ലെന്ന് പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു. പരസ്പരം താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കാനും ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ഇരു രാജ്യങ്ങളും സമ്മതിച്ചതായും ഉഷാക്കോവ് പറഞ്ഞു.
റഷ്യക്കാര്‍ സമാധാനം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ എത്രത്തോളം ഗൗരവതരമാണെന്നും ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ ആരംഭിക്കാനാകുമോയെന്നും നിര്‍ണയിക്കാനാണ് കൂടിക്കാഴ്ച ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
ഉക്രെയ്ന്‍ ആക്രമണത്തിന്റെ പേരില്‍ മോസ്‌കോയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം വെട്ടിക്കുറയ്ക്കുന്നതിന് അമേരിക്ക അനുകൂലമാണെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അഭിപ്രായപ്പെട്ടു. 'പരസ്പരം പ്രയോജനകരമായ സാമ്പത്തിക സഹകരണത്തിന്റെ വികസനത്തിന് കൃത്രിമ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ശക്തമായ താല്‍പ്പര്യമുണ്ടായിരുന്നു,' റിയാദിലെ ചര്‍ച്ചകള്‍ക്ക് ശേഷം ലാവ്റോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്