ജെറുസലേം: ശനിയാഴ്ച മൂന്ന് ബന്ദികളെ കൂടി ഹമാസ് റെഡ് ക്രോസിന് കൈമാറിയെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. 46 കാരനായ ഇയര്‍ ഹോണ്‍, 36 കാരനായ സാഗുയി ഡെക്കല്‍, 29 കാരനായ അലക്സാണ്ടര്‍ ട്രൂഫനോവ് എന്നിവരാണ് ബന്ദികള്‍. ഗാസയില്‍ ഒരു വലിയ ജനക്കൂട്ടത്തിന് മുന്നില്‍ ഇവരെ പരേഡ് നടത്തിയ ശേഷമാണ് റെഡ് ക്രോസിന് കൈമാറിയത്.
ഹോണിന് ഇസ്രായേലിന്റെയും അര്‍ജന്റീനയുടെയും ഇരട്ട പൗരത്വമുണ്ട്. ഡെക്കല്‍ ഒരു അമേരിക്കന്‍-ഇസ്രായേലിയാണ്. ട്രൂഫനോവിന് ഇസ്രായേലി, റഷ്യന്‍ പൗരത്വങ്ങളുണ്ട്. 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെ കടന്നാക്രമിച്ച സമയത്താണ് മൂവരെയും ബന്ധികളാക്കിയിരുന്നത്.
ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് നിശ്ചയിച്ചിരുന്ന സ്ഥലത്ത് ശനിയാഴ്ച രാവിലെ റെഡ് ക്രോസ് വാഹനങ്ങള്‍ എത്തി. പലസ്തീന്‍ പതാകകളും തീവ്രവാദി വിഭാഗങ്ങളുടെ ബാനറുകളും കൊണ്ട് അലങ്കരിച്ച ഒരു വേദിക്ക് സമീപം മുഖംമൂടി ധരിച്ച, സായുധരായ ഡസന്‍ കണക്കിന് ഹമാസ് പോരാളികള്‍ അണിനിരന്നു. അതേസമയം ഉച്ചഭാഷിണികളില്‍ നിന്ന് സംഗീതം മുഴങ്ങി.
ജനുവരി 19ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആറാമത്തെ കൈമാറ്റമാണിത്. ഇതുവരെ 21 ബന്ദികളെയും 730-ലധികം പാലസ്തീന്‍ തടവുകാരെയും വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തില്‍ മോചിപ്പിച്ചിട്ടുണ്ട്.
ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് 369 പാലസ്തീനികളെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസുമായി ബന്ധപ്പെട്ട പ്രിസണേഴ്സ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. ഇവരില്‍ 36 പേര്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്