വാഷിംഗ്ടണുമായി ധാതു കരാറിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ചു ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി.
ഉക്രെയ്‌നിന്റെ ധാതു വിഭവങ്ങളുടെ 50 ശതമാനം ഉടമസ്ഥാവകാശം അമേരിക്ക ആവശ്യപ്പെട്ടിരുന്നു. കരാർ നിരസിക്കാനുള്ള ഉക്രെയ്‌നിന്റെ തീരുമാനം ദീർഘവീക്ഷണമില്ലാത്തതാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉക്രെയ്‌നിന് മുന്നിൽ കരാർ അവതരിപ്പിച്ചു. നിലവിൽ ഉക്രെയ്‌നിന് നൽകുന്ന ആയുധങ്ങൾക്കും സാമ്പത്തിക സഹായത്തിനും പകരമായി യുഎസിന് അപൂർവ പ്രകൃതി വിഭവങ്ങൾ നൽകുന്നതിനാണ് കരാർ.
എന്നാൽ പ്രകൃതി വിഭവങ്ങൾ നൽകുന്നതിനു പകരം ഉക്രെയ്ന് ഒരു സുരക്ഷയും അമേരിക്ക വാഗ്ദാനം ചെയ്യുന്നില്ലെന്ന് സൂചിപ്പിച്ചാണ് ഉക്രെയ്ൻ കരാറിൽ ഒപ്പുവെയ്ക്കാൻ വിസമ്മതിച്ചത്. ഉക്രെയ്ൻ്റെ താൽപ്പര്യങ്ങളെ സംരക്ഷിക്കാത്ത ഒരു കരാറിലും ഒപ്പിടരുതെന്ന് മന്ത്രിമാർക്ക് നിർദേശം നൽകിയതായും ഉ ക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമർ സെലന്‍സ്കി പറഞ്ഞു.
ആണവ , പ്രതിരോധ വ്യോമയാന മേഖലകളുടെ വികസനത്തിനു സഹായിക്കുന്ന ധാരാളം ധാതുക്കളുടെ ശേഖരമുള്ള രാജ്യമാണ് ഉക്രെയ്ൻ. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ട്രംപ് ഈ കരാർ ആവിഷ്കരിച്ചത്. എന്നാൽ ഉ ക്രെയ്ന് സൈനിക സഹായം ഉറപ്പു നൽകണമെന്നായിരുന്നു സെലൻസ്കിയുടെ ഉപാധി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്