ഫെബ്രുവരി 14 വെള്ളിയാഴ്ച, വാലൻ്റൈൻസ് ദിനത്തിൽ പ്രണയം പങ്കിടുന്ന ചിത്രം പങ്കുവച്ചു കേറ്റ് മിഡിൽടണും വില്യം രാജകുമാരനും. ഇരുവരും പ്രണയാതുരരായി ഒരുമിച്ചു ഇരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ആണ് വെയിൽസ് രാജകുമാരനും രാജകുമാരിയും ഈ മനോഹര ദിവസത്തെ അടയാളപ്പെടുത്തിയത്.
ഒരൊറ്റ ചുവന്ന പ്രണയ ഹൃദയ ഇമോജിയോടെയാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഈ വർഷം ആദ്യം കാൻസർ രോഗനിർണയത്തെത്തുടർന്ന് 43 കാരിയായ കേറ്റ് കീമോതെറാപ്പി ചികിത്സ പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുന്ന ഒരു വൈകാരിക വീഡിയോയുടെ കേറ്റ് പങ്കുവച്ചിരുന്നു.
പ്രണയ ചിത്രത്തിൽ 42 കാരനായ വില്യം കേറ്റിനെ അവളുടെ കവിളിൽ ചുംബിക്കുന്നത് ആണ് ചിത്രത്തിൽ കാണാനാകുന്നത്. ഇരുവരും കൈകൾ പിടിച്ച് ഇരിക്കുന്നതും കേറ്റ് മനോഹരമായി ചിരിക്കുന്നതും ചിത്രത്തിൽ കാണാം.തവിട്ടുനിറത്തിലുള്ള പിക്‌നിക് പുതപ്പിൽ ഇരുവരും ഇരിക്കുന്നതായി കാണപ്പെട്ട ചിത്രം ഒരു വനപ്രദേശത്ത് നിന്നാണ് എടുത്തത് എന്നാണ് മനസിലാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്