അബൂദബി: ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ നയം വിപുലീകരിച്ച് യുഎഇ. സിംഗപ്പൂര്‍, ജപ്പാന്‍, സൗത്ത് കൊറിയ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളുടെ വിസയോ റെസിഡന്‍സ് പെര്‍മിറ്റോ ഗ്രീന്‍കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ യുഎഇയില്‍ മുന്‍കൂര്‍ വിസയില്ലാതെ പ്രവേശിക്കാം.
യുഎഇയുടെ ഏതു അതിര്‍ത്തികള്‍ വഴിയും പ്രവേശിക്കാം.യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ വിസയുള്ളവര്‍ക്ക് മാത്രമായിരുന്നു നേരത്തെ ഇത് ബാധകം.
ദുബൈയില്‍ എത്തുന്നവര്‍ക്ക് ജനറല്‍ ഡയറക്ടേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വെബ്‌സൈറ്റ് വഴി വിസ എടുക്കാം. ഐസിപി വെബ്‌സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും വിസ എടുക്കാം.
ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, അടുത്തിടെ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മറ്റു രാജ്യങ്ങളുടെ വിസ, റെസിഡന്‍സ് പെര്‍മിറ്റ്, ഗ്രീന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും വേണം.
14 ദിവസത്തെ പ്രവേശന വിസക്ക് 100 ദിര്‍ഹമാണ് ഫീസ്. 14 ദിവസത്തിന് ശേഷം 250 ദിര്‍ഹം നല്‍കി കാലാവധി നീട്ടാം. 60 ദിവസത്തെ വിസക്ക് 250 ദിര്‍ഹം ഫീസായി നല്‍കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്