വാഷിംഗ്‌ടൺ : ഡൊണാൾഡ് ട്രംപിന്റെ സമാധാന കരാറിൽ ഏർപ്പെടാൻ തയ്യാറാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. റഷ്യയുമായി നേരിട്ട് ചർച്ചകൾക്കും സെലൻസ്കി സന്നദ്ധത പ്രകടിപ്പിച്ചു.
റഷ്യയ്ക്ക് പ്രദേശം വിട്ടുകൊടുക്കാൻ തയ്യാറല്ല, ചരിത്രത്തിൽ എന്റെ രാജ്യം കൈവശപ്പെടുത്താൻ പുടിനെ സഹായിച്ച ഒരു വ്യക്തിയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
ഉക്രെയ്ൻ നാറ്റോയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും അധിനിവേശ പ്രദേശങ്ങൾ റഷ്യയുടേതാണെന്ന ന്യായം അംഗീകരിക്കില്ലെന്നും മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സെലെൻസ്‌കി പറഞ്ഞു.
"ഞങ്ങൾക്ക് നാറ്റോയിൽ ചേരാൻ ആഗ്രഹമുണ്ട്, നാറ്റോയുടെ സുരക്ഷാ ഗ്യാരണ്ടികളിൽ ഞങ്ങൾ വിശ്വസിക്കുന്നു. യൂറോപ്പ് സ്വയം സംരക്ഷിക്കാൻ ഉക്രെയ്‌നിന് ചുറ്റും ഒന്നിക്കേണ്ടതുണ്ടെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്