വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ്, മോദി വാഷിംഗ്ടണിലെ ബ്ലെയർ ഹൗസിൽ ടെസ്‌ല സിഇഒയും കോടീശ്വരനുമായ എലോൺ മസ്‌കിനെ സന്ദർശിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ എലോൺ മസ്‌ക് ഇന്ത്യൻ പ്രധാനമന്ത്രിക്ക് വളരെ ശ്രദ്ധേയമായ ഒരു സമ്മാനം സമ്മാനിച്ചു.
2024-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ച സ്പെയ്സ് എക്സ് സാറ്റാർഷിപ്പിന്റെ അഞ്ചാം വിമാനത്തില്‍ ഉപയോഗിച്ചിരുന്ന ഹീറ്റ്ഷീല്‍ഡ് ടൈലാണ് മസ്ക് മോദിക്ക് സമ്മാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉയർന്ന ചൂടില്‍ സ്പെയ്സ് ക്രാഫ്റ്റിന് സംരക്ഷണം നല്‍കുന്നതിനാണ് ഹീറ്റ്ഷീല്‍ഡ് ടൈലുകള്‍ ഉപയോഗിക്കുന്നത്. ഹെക്സഗണല്‍ ഷേപ്പിലുള്ള സെറാമിക് ഹീറ്റ്ഷീല്‍ഡ് ടൈലുകളാണ് സ്റ്റാർഷിപ്പില്‍ ഉപയോഗിച്ചിരുന്നത്.
ഉയർന്ന ചൂടില്‍ സ്പെയ്സ് ക്രാഫ്റ്റിന് സംരക്ഷണം നല്‍കുന്നതിനാണ് ഹീറ്റ്ഷീല്‍ഡ് ടൈലുകള്‍ ഉപയോഗിക്കുന്നത്. ഹെക്സഗണല്‍ ഷേപ്പിലുള്ള സെറാമിക് ഹീറ്റ്ഷീല്‍ഡ് ടൈലുകളാണ് സ്റ്റാർഷിപ്പില്‍ ഉപയോഗിച്ചിരുന്നത്. 2024 ഒക്ടോബർ 13-നാണ് സ്റ്റാർഷിപ്പിന്റെ അഞ്ചാം ടെസ്റ്റ് ഫ്ളൈറ്റ് വിക്ഷേപിച്ചത്.
അതേസമയം, മസ്കിന്റെ കുട്ടികള്‍ക്കായി മോദിയും സമ്മാനം കരുതിയിരുന്നു. രബീന്ദ്രനാഥ് ടാഗോറിന്റെ ദി ക്രെസന്റ് മൂണ്‍, ആർ.കെ.നാരായണിന്റെ കൃതികള്‍, പണ്ഡിറ്റ് വിഷ്ണു ശർമ്മയുടെ പഞ്ചതന്ത്ര എന്നിവയാണ് മോദി, മസ്കിന്റെ കുട്ടികള്‍ക്ക് സമ്മാനിച്ച പുസ്തകങ്ങള്‍. കുട്ടികള്‍ ഈ പുസ്തകം വായിക്കുന്നതിന്റെ ചിത്രങ്ങളും നരേന്ദ്ര മോദി എക്സില്‍ പങ്കുവെച്ചിരുന്നു.
It was also a delight to meet Mr. @elonmusk’s family and to talk about a wide range of subjects! pic.twitter.com/0WTEqBaVpT
— Narendra Modi (@narendramodi) February 13, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്