ആറാം ഘട്ട ബന്ദി കൈമാറ്റത്തിൻ്റെ ഭാഗമായി നാളെ മോചിപ്പിക്കേണ്ട മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. മൂന്ന് ബന്ദികളുടെ പേരുകൾ ലഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
ഇസ്രായേലി-അർജന്റീനിയൻ വംശജൻ ഇയർ ഹോൺ (46), ഇസ്രായേലി-അമേരിക്കൻ വംശജനായ സാഗുയി ഡെക്കൽ ചെൻ (36), ഇസ്രായേലി-റഷ്യൻ അലക്സാണ്ടർ (സാഷ) ട്രൗഫാനോവ് (29) എന്നിവരെയാണ് മോചിപ്പിക്കുന്നത്.
വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് മൂന്ന് ബന്ദികളെ കൂടി മോചിപ്പിക്കുന്നത് വൈകിപ്പിക്കാൻ ഹമാസ് ആലോചിച്ചത്. ബന്ദികളുടേയും തടവുകാരുടേയും അടുത്ത ഷെഡ്യൂൾ കൈമാറ്റം അനിശ്ചിതമായി വൈകിപ്പിക്കുമെന്ന് ഹമാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയോടെ ഹമാസ് ഞങ്ങളുടെ ബന്ദികളെ തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്