മോസ്‌കോ: 'ആവശ്യമെങ്കില്‍' റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ക്രെംലിന്‍. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി റഷ്യയുടെയും യുഎസിന്റെയും ഉന്നത നയതന്ത്രജ്ഞര്‍ സൗദി അറേബ്യയില്‍ യോഗം ചേരുന്നതിനിടെയാണ് പ്രഖ്യാപനം.
സൗദി അറേബ്യയില്‍ നടക്കുന്ന റഷ്യ-യുഎസ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട ഉക്രെയ്ന്‍ യുദ്ധമാണെങ്കിലും ഉക്രെയ്‌നെ ചര്‍ച്ചയുടെ ഭാഗമാക്കിയിട്ടില്ല. നയതന്ത്രജ്ഞര്‍ക്ക് ഇരിപ്പിടമില്ല. 'ഞങ്ങളില്ലാതെ ഞങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കരാറുകളോ കാര്യങ്ങളോ കൈവിന് അംഗീകരിക്കാന്‍ കഴിയില്ല.' എന്ന് പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെലന്‍സ്‌കിയെ കാണാന്‍ വിമുഖതയില്ലെന്ന് പുടിന്‍ വ്യക്തമാക്കിയിരിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളും നാറ്റോ സഖ്യകക്ഷികളും മോസ്‌കോയോടുള്ള വാഷിംഗ്ടണിന്റെ നയത്തിലെ പെട്ടെന്നുള്ള മാറ്റത്തില്‍ ആശങ്കാകുലരാണ്. വാഷിംഗ്ടണും മോസ്‌കോയും തമ്മിലുള്ള വിടവ് നികത്തുകയെന്ന ലക്ഷ്യത്തോടെ ഡൊണാള്‍ഡ് ട്രംപും വ്ളാഡിമിര്‍ പുടിനും ഒരുമിച്ച് ഉച്ചകോടി നടത്താനുള്ള സാധ്യതയുണ്ടോ എന്നും റിയാദിലെ കൂടിക്കാഴ്ച പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്