സാന്‍ ജോസ്: പനാമയുടെയും ഗ്വാട്ടിമാലയുടെയും ചുവടുപിടിച്ച്, മറ്റ് രാജ്യങ്ങളിലെ പൗരന്മാരായ അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കോസ്റ്റാറിക്കയും തിങ്കളാഴ്ച പ്രഖ്യാപിച്ചു. മധ്യേഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള 200 കുടിയേറ്റക്കാര്‍ ബുധനാഴ്ച യുഎസില്‍ നിന്ന് വാണിജ്യ വിമാനത്തില്‍ എത്തുമെന്ന് മധ്യ അമേരിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
'200 അനധികൃത കുടിയേറ്റക്കാരെ തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കുന്നതില്‍ അമേരിക്കയുമായി സഹകരിക്കാന്‍ കോസ്റ്റാറിക്ക സര്‍ക്കാര്‍ സമ്മതിച്ചു,' കോസ്റ്റാറിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. കുടിയേറ്റക്കാന്‍ മധ്യേഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നും വന്നവരാണെന്നും പ്രസിഡന്റിന്റെ ഓഫീസ് പറഞ്ഞു.
യുഎസ് നാടുകടത്തപ്പെട്ടവരുടെ സംഘം ബുധനാഴ്ച ഒരു വാണിജ്യ വിമാനത്തില്‍ കോസ്റ്റാറിക്കയിലെത്തും, തുടര്‍ന്ന് അവരെ പനാമയുടെ അതിര്‍ത്തിക്കടുത്തുള്ള ഒരു താല്‍ക്കാലിക മൈഗ്രന്റ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കുടിയേറ്റക്കാരെ അവരുടെ ജന്മദേശങ്ങളിലേക്ക് മാറ്റും.
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ (ഐഒഎം) മേല്‍നോട്ടത്തില്‍ യുഎസ് ഗവണ്‍മെന്റ് ഈ നടപടികള്‍ക്ക് പൂര്‍ണമായും ധനസഹായം നല്‍കുമെന്നും കോസ്റ്റാറിക്ക വ്യക്തമാക്കി.
ജനുവരി 20 ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണില്‍ അധികാരമേറ്റതിനുശേഷം അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതില്‍ സഹകരിക്കുന്ന മധ്യ അമേരിക്കയിലെ മൂന്നാമത്തെ രാജ്യമാണ് കോസ്റ്റാറിക്ക. അടുത്തിടെ ലാറ്റിനമേരിക്കന്‍ പര്യടനത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സന്ദര്‍ശിച്ചപ്പോള്‍ പനാമയും ഗ്വാട്ടിമാലയും സമാനമായ ക്രമീകരണത്തിന് സമ്മതിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്