വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യാവസ്ഥയെ പറ്റി വിശദീകരണം നൽകി വത്തിക്കാൻ. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്നാണ് വെള്ളിയാഴ്ച മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ചത്തെ മെഡിക്കൽ ബുള്ളറ്റിനിൽ പോപ്പിന് പോളിമൈക്രോബയൽ അണുബാധ ഉണ്ടെന്നും അതിനാൽ അദ്ദേഹത്തിന്റെ ചികിത്സയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും വത്തിക്കാൻ പറഞ്ഞു.
ഇന്നുവരെ നടത്തിയ എല്ലാ പരിശോധനകളും സങ്കീർണ്ണമായ ഒരു ക്ലിനിക്കൽ ചിത്രത്തിന്റെ സൂചനയാണ് നൽകുന്നത്, ഇതിന് ആശുപത്രിവാസം ആവശ്യമാണെന്നും വത്തിക്കാൻ കൂട്ടിച്ചേർത്തു.
രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധയാണ് പോളിമൈക്രോബയൽ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ വൈറൽ ഇൻഫക്ഷനുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളും മാർപാപ്പയെ അലട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്