ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം.
ഡല്‍ഹിയില്‍ പുലർച്ചെയാണ് ഭൂചലനമുണ്ടായതെങ്കില്‍ ബിഹാറില്‍ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്.രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്.
ബീഹാറിലെ സിവാനിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തി. ശബ്ദത്തോടെയുള്ള ശക്തമായ പ്രകമ്ബനമായുണ്ടായതായ നാട്ടുകാർ പറഞ്ഞു
ഡല്‍ഹിയില്‍ പുലർച്ചെ 5.36 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലില്‍ നാല് രേഖപ്പെടുത്തി. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്