ദക്ഷിണ കൊറിയ: ചൈനീസ് നിർമ്മിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ട് ഡീപ്‌സീക്കിന്റെ പുതിയ ഡൗൺലോഡുകൾക്ക് ദക്ഷിണ കൊറിയയിൽ വിലക്കേർപ്പെടുത്തി.
വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിക്കാത്തതിനാലാണ് ഡീപ്‌സീക്ക് ഡൗൺലോഡ് ചെയ്യുന്നത് വിലക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ സ്വകാര്യത സംരക്ഷണ നിയമം അനുസരിച്ച് ഡീപ്‌സീക്ക് പ്രവർത്തിച്ചാൽ വിലക്ക് നീക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ഈ നടപടിയെക്കുറിച്ച് ഡീപ്‌സീക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്