വിജയുടെ ഗോട്ടിൽ വിജയകാന്തിനെ  എഐ വഴി പുനസൃഷ്ടിക്കും

APRIL 17, 2024, 9:13 AM

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനാവുന്ന ചിത്രമാണ് 'ഗോട്ട് -ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'.  ചിത്രത്തേക്കുറിച്ചുള്ള മറ്റൊരു ​  വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ​ഗോട്ടിൽ വിജയ്ക്കൊപ്പം അന്തരിച്ച നടൻ വിജയകാന്തും ഉണ്ടാകും. 

ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയകാന്തിന്റെ ഭാര്യയും ഡി.എം.ഡി.കെ നേതാവുമായ പ്രേമലത ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി എ.ഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് വിജയകാന്തിനെ പുനസൃഷ്ടിക്കുന്ന കാര്യത്തേക്കുറിച്ച് വിജയ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി  ചർച്ച നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പ്രേമലത വ്യക്തമാക്കി.

ക്യാപ്റ്റനുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും ഇക്കാര്യത്തിൽ നോ പറയില്ല. ഞാനും ഇതുതന്നെയാണ് അവരോടുപറഞ്ഞത്. ഇലക്ഷൻ കഴിഞ്ഞ് വിജയ് യുമായി കൂടിക്കാഴ്ച നടത്തിയശേഷം ആ നല്ല വാർത്ത എല്ലാവരേയും അറിയിക്കുന്നതായിരിക്കും. വെങ്കട്ട് പ്രഭുവിനെ കുട്ടിക്കാലം മുതലേ അറിയാം. അതുകൊണ്ട് അദ്ദേഹത്തോടോ വിജയ് യോടെ താൻ നോ പറയില്ലെന്നും പ്രേമലത കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഷണ്മുഖപാണ്ഡ്യനുമായി ചർച്ച നടത്താനായി സംവിധായകൻ വെങ്കട്ട് പ്രഭു നാലഞ്ച് തവണ വീട്ടിൽ വന്നിരുന്നു. പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തു. എന്നെ വന്നു കാണണമെന്ന് വെങ്കട്ട് പ്രഭു അഭ്യർത്ഥിച്ചു. ഞാനിപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് വന്നിരിക്കുകയാണ്. ​ഗോട്ട് എന്ന ചിത്രത്തിൽ എ.ഐ സഹായത്തോടെ ക്യാപ്റ്റനെ വെള്ളിത്തിരയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് അവർ അനുവാദം ചോദിച്ചിരിക്കുന്നത്. എന്നെ നേരിൽക്കാണണമെന്ന് വിജയ് യും ആവശ്യപ്പെട്ടിട്ടുണ്ട് -  പ്രേമലത പറഞ്ഞു.

ക്യാപ്റ്റൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് അദ്ദേഹത്തിന്റെ വീക്ഷണകോണിൽ കാണാനാണ് ഞാൻ ശ്രമിക്കുന്നത്. വിജയ് സിനിമാ രംഗത്തേക്ക് വന്ന സമയത്ത് അദ്ദേഹം നായകനായ സിന്ദൂരപാണ്ഡി എന്ന ചിത്രത്തിൽ വിജയകാന്ത് അഭിനയിക്കുകയും വിജയ്ക്ക് പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു. വിജയിനേയും പിതാവ് എസ്. എ. ചന്ദ്രശേഖറിനേയും ക്യാപ്റ്റന് വളരെ ഇഷ്ടവുമായിരുന്നു. 17 ചിത്രങ്ങളിലാണ് ചന്ദ്രശേഖറും വിജയകാന്തും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam