ബ്ലെസി ചിത്രം ആടുജീവിതത്തിൽ ഹൃദയം കവർന്ന ഹക്കിം എന്ന കഥാപാത്രമായി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ച നടനാണ് ഗോകുൽ.
കരിയറിലെ രണ്ടാമത്തെ ചിത്രത്തില്‍ നായകനായ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗോകുല്‍. പൃഥ്വിരാജ് ആണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
വിനോദ് രാമന്‍ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മ്ലേച്ഛന്‍ എന്ന ചിത്രത്തിലാണ് ഗോകുല്‍ നായകനാവുന്നത്. ചിത്രത്തിലൂടെ വിമോചകനും വിമതനും കാമുകനുമായി മറ്റൊരു പകർന്നാട്ടത്തിനൊരുങ്ങുകയാണ് ഗോകുൽ. സ്പുട്നിക് ഫിലിംസ്, എബിഎക്സ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുക.
ചിത്രത്തിന്റെ നിർമ്മാണം ഭവേഷ് പട്ടേൽ, വിനോദ് രാമൻ നായർ, ആശ്ലേഷ റാവു, അഭിനയ് ബഹുരൂപി, പ്രഫുൽ ഹെലോഡ് എന്നിവർ ചേർന്നാണ്. കോ പ്രൊഡ്യൂസർ രാഹുൽ പാട്ടീൽ, ഫോട്ടോഗ്രാഫി ഡയറക്ടർ പ്രദീപ് നായർ, എഡിറ്റർ സുനിൽ എസ് പിള്ള, ഒറിജിനൽ സൗണ്ട്ട്രാക്ക് അഭിനയ് ബഹുരൂപി, പ്രൊഡക്ഷൻ ഡിസൈനർ ആർക്കൻ എസ് കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തിക്കൽ, ഡയലോഗ്സ് യതീഷ് ശിവാനന്ദൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്ലീബ വർഗീസ്, വരികൾ സന്തോഷ് വർമ്മ, ശ്രീജിത് കാഞ്ഞിരമുക്ക്, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, മേക്കപ്പ് ഡിസൈനർ നരസിംഹ സ്വാമി , മാർക്കറ്റിംഗ് ഹെഡ് സുസിൽ തോമസ്, അസോസിയേറ്റ് ഡയറക്ടർ രമേഷ് അമ്മനാഥ്, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈനർ മാ മി ജോ , മാർക്കറ്റിംഗ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍മെന്‍റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്